ആഗോള സാമ്പത്തിക മാന്ദ്യം മൂലം രാജ്ഞിക്ക് വരെ പിച്ചയെടുക്കേണ്ടി വന്നേക്കും പക്ഷെ ഇത് കഥ വേറെയാണ്. ഈ ചിത്രം കണ്ടാല്‍ തോന്നുക ഇത് രാജ്ഞി തന്നെയാണെന്നല്ലേ? എന്നാല്‍ ഇത് ഒറിജിനലല്ല. ബെര്‍മിംഗ്ഹാം തെരുവില്‍ പിച്ചയെടുത് കൊണ്ടിരിക്കുന്ന ഈ ഡൂപ്ലികേറ്റ് രാജ്ഞി ഒരു ആര്‍ട്ടിസ്റ്റിന്റെ കലാവിരുതാണ്. എന്തായാലും തന്റെ പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം അര മണിക്കൂര്‍ കൊണ്ട് ആര്‍ട്ടിസ്റ്റായ എഡ്ഗര്‍ അസ്കലോവിക്കിനു ഈ രാജ്ഞി പ്രതിമ നേടിക്കൊടുത്തിട്ടുണ്ട്.
23 കാരനായ എട്ഗറിനു ചില സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെ അര മണിക്കൂര്‍ കൊണ്ട് 6 പൌണ്ടാണത്രേ കിട്ടിയത്! ഇദ്ദേഹത്തിന്റെ ഈ പ്രതിമ യാടാര്ത്യമാനെന്നു തെറ്റ് ധരിച്ചു പലരും പല പരീക്ഷണങ്ങളും പ്രതിമയ്ക്ക് മുകളില്‍ നടത്തി എന്തിനേറെ പോലീസ് വരെ വന്നു നോക്കി. എന്തായാലും സ്ഥിരമായ ഒരു സ്ഥലത്തല്ല പല പല സ്ഥലങ്ങളില്‍ മാറി മാറി കൊണ്ട് വെച്ചാണ് എഡ്ഗര്‍ രാജ്ഞിയെ കൊണ്ട് പിച്ചയെടുപ്പിക്കുന്നത്.
ഇനി ഇതേ കുറിച്ച് എഡ്ഗര്‍ പറയുന്നത് കേള്‍ക്കൂ: “രാജ്ഞിയുടെ ചിത്രങ്ങള്‍ നോക്കി സിലിക്കാനും പോളിസ്റ്റെരീനും ഉപയോഗിച്ചാണ് ഞാന്‍ ഈ ശില്‍പം നിര്‍മ്മിച്ചത്. എന്റെ നാട് ഇപ്പോള്‍ സാമ്പത്തിക പ്രതി സന്ധി മൂലം അങ്ങേയറ്റം നട്ടം തിരിയുന്ന ലിത്വാനയിലാണ്. ഇവിടെ വന്നപ്പോള്‍ ഇവര്‍ പറയുന്നു ഇവര്‍ക്കാണ് ഏറ്റവും അധികം ദോഷം സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയതെന്ന്, എന്നാല്‍ ഇവിടെ നാടോടികളുടെ കയ്യില്‍ വരെ ഐഫോണ്‍ ഞാന്‍ കാണുന്നു!” ഒരാള്‍ക്ക് ഏതാണ്ട് 80 പൌണ്ട് ദിവസം വരുമാനം ഉണ്ടെന്ന കണക്കും എഡ്ഗര്‍ പറയുന്നു.
എന്തായാലും ബെര്‍മിംഗ്ഹാം യൂനിവേഴ്സിറ്റിയില്‍ നിന്നും ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ തന്റെ ആദ്യ ശില്‍പം കൊണ്ട് തന്നെ ജീവിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് എഡ്ഗര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല