വില്യമിന്റെയും കേറ്റിന്റെയും വിവാഹം സ്നേഹിക്കുന്നവരുടെ വില ഓര്‍മിപ്പിച്ചു എന്ന് രാജ്ഞി ക്രിസ്മസ് ദിനസന്ദേശത്തില്‍ അറിയിച്ചു. സമൂഹത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചാണ് രാജ്ഞി കൂടുതല്‍ സംസാരിച്ചത്. കുടുംബത്തില്‍ നിന്നും ജീവിതത്തിലേക്ക് ശക്തി നേടൂ എന്നും എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്തു ഒരുമിക്കൂ എന്നും അവര്‍ ജനങ്ങളോട് ഉത്ഘോഷിച്ചു. ചിലപ്പോള്‍ ചില ദുരന്തങ്ങളാണ് മനുഷ്യനെ മൂല്യങ്ങളെ പറ്റി അറിവുള്ളവനാക്കുക എന്നും കൂട്ടിച്ചേര്‍ത്തു. പക്ഷെ വില്യം കേറ്റ് വിവാഹം സന്തോഷകരമായിരുന്നു.ലണ്ടനിലെ തെരുവുകളില്‍ ഒരു മില്യനോളം പേര് അതില്‍ പങ്കു കൊണ്ടു.
റഗ്ബി സ്റ്റാര്മൈക്ക് ടിന്ടലിന്റെയും സാറ ഫിലിപ്പിന്റെയും വിവാഹത്തെക്കുറിച്ചും രാജ്ഞി സന്തോഷത്തോടെ സൂചിപ്പിച്ചു. കുടുംബത്തിന്റെ പ്രാധാന്യം എന്നത് എന്റെ രണ്ടു പേരകുട്ടികളുടെ വിവാഹം എനിക്ക് കാണിച്ചു തന്നു. ദൈവം നല്കിയ സ്നേഹം കുടുംബത്തെ എങ്ങിനെ കൂട്ടിച്ചേര്‍ക്കുന്നു എന്നും കണ്ടു.ബക്കിംഗ്ഹാം പാലസിലെ 1844 ആം മുറിയില്‍ നിന്നും സംസാരിക്കുകയായിരുന്നു രാജ്ഞി. ഇപ്പ്രാവശ്യത്തെ ക്രിസ്മസ് ചിലര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ലോകം വിഷമകരമായ ഒരവസ്ഥയിലൂടെ കടന്നു പോകുന്നതിനാലാണിത്. എങ്കിലും പ്രതീക്ഷ കൈ വിടാതിരിക്കുക.
ക്രിസ്മസ് സന്ദേശത്തില്‍ ലോകത്തിലെ ദുരന്തങ്ങള്‍ മനുഷ്യരിലെ നന്മകള് പുറത്തു കൊണ്ടു വന്നു. ബ്രിട്ടണിലും മറ്റിടങ്ങളിലും കണ്ട ധൈര്യവും മറ്റെല്ലാം തങ്ങളുടെ കുടുംബത്തെയും പ്രചോദിപ്പിച്ചു. ഓരോ വിഷമഘട്ടവും നമുക്ക് പലതും സമ്മാനിക്കും. ചിലര്‍ക്ക് പുതിയ സൗഹൃദങ്ങള്‍, പരസ്പരം സഹായിക്കുന്നതിന് ബന്ധുക്കള്‍ ഒത്തുകൂടുന്നതുപോലെ നാമെല്ലാം ഒത്തുകൂടെണ്ടിയിരിക്കുന്നു.
തങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടു പലപ്പോഴും ദുരന്തങ്ങളില്‍പ്പെട്ട പലരെയും സഹായിക്കാന്‍ കഴിഞ്ഞതായി രാജ്ഞി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അവസ്ഥകള്‍.മിക്കവാറും എല്ലാ രാജ്യങ്ങളും പരസ്പര ബുദ്ധിമുട്ടുകളില്‍ കൈകൊര്ക്കുവാന് സന്നദ്ധരായിരിക്കുന്നു.ഇത് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്.
ദയ,കാരുണ്യം, ക്ഷമിക്കുവാനുള്ള മനസ് ഇവയൊന്നും കൈവിടാതെ കാത്തു സൂക്ഷിക്കണം. ദൈവപുത്രന് ഒരു സാധാരണ മനുഷ്യനായിരുന്നു എന്നാല്‍ മറ്റുള്ളവരോട് ക്ഷമിക്കുവാനും സ്നേഹിക്കുവാനും പഠിപ്പിച്ചവന്. കുടുംബം എന്നത് എല്ലായ്പ്പോഴും രക്തബന്ധത്തെ മാത്രമല്ല കാണിക്കുന്നത്. ഒരു കൂട്ടം സമൂഹംരാജ്യം എന്നിങ്ങനെ ഈ കോമണ്‍വെല്‍ത്ത് ലോകം തന്നെ അന്‍പത്തി മൂന്ന് രാജ്യങ്ങളുടെ ഒരു കുടുംബമാണ്. അവിടെ വിശ്വാസങ്ങള്‍,ബന്ധങ്ങള്‍,മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍ എല്ലാം ഉണ്ടാകും.
ക്രിസ്മസ് സന്ദേശത്തില്അഞ്ജല കെല്ലി രൂപകല്പനചെയ്ത ചുവന്ന വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത് കൂടെ ഡയമണ്ട്, പ്ലാറ്റിനം നിറത്തിലുള്ള ലില്ലി ബ്രൂച്ചും. സിംബാബ്വെയിലെ കുട്ടികള്‍ അവരുടെ 21 ആം പിറന്നാളില്‍ സമ്മാനിച്ചതായിരുന്നു ഇത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ക്ഷമിക്കുവാനുള്ള കഴിവ് വളരെ പ്രാധാനപെട്ടതാണ്. ഈ ക്രിസ്മസ് ദിനത്തില്‍ നമ്മളെല്ലാവരും ദൈവത്തിന്റെ സ്നേഹവും കാരുണ്യവും പടര്‍ത്തുവാന്‍ സാധിക്കട്ടെ എന്നും എല്ലാവര്ക്കും സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിച്ചു കൊണ്ടും രാജ്ഞി സന്ദേശം അവസാനിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല