ഇത്തവണത്തെ ബ്രിട്ടിഷ് രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം കുടുംബങ്ങളിലെ അംഗങ്ങളും ബന്ധുക്കളും,സുഹൃത്തുക്കളും തമ്മില്‍ ഉണ്ടായിരിക്കേണ്ട ഐക്യത്തെക്കുറിച്ചാണ് റാണി വാചാലയാന്നത്. കുടുംബം എന്നത് സമൂഹത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപെട്ട ഒരു വ്യവസ്ഥയാണ്. അതില്‍ അമ്മ,മുത്തശ്ശി,മുതുമുത്തശ്ശി എല്ലാവരും പ്രധാനപ്പെട്ടവര്‍ തന്നെയാണ്. കുടുംബത്തില്‍ സ്ത്രീ എന്ന ഘടകമാണ് പലപ്പോഴും എല്ലാം ഏകോപിപ്പിക്കുന്നത്. ഈ ക്രിസ്തുമസ് സന്ദേശം രാജ്ഞി സ്വന്തമായി തയാറാക്കിയതാണ്. തന്റെ ജീവിത അനുഭവങ്ങളിലൂടെ കണ്ടെത്തിയ സത്യങ്ങളും, നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും രാജ്ഞി ഇതില്‍ പറയുന്നു. രാജ്ഞി തന്നെസ്വന്തമായി സന്ദേശം തയ്യാറാക്കുന്നത് വളരെ വിരളം ആണ്.
കഴിഞ്ഞ മാസങ്ങള്‍ രാജ്ഞിയെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു.അയര്‍ലണ്ടിലെ ഡ്യൂക്കിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അവിടം സന്ദര്‍ശിച്ചത്. ആസ്ത്രേലിയന്‍ പര്യടനം എന്നിങ്ങനെ ഒരു പിടി വിലപെട്ട അനുഭവങ്ങള്‍ ഈ വര്‍ഷം നല്കി. ഡിസംബര്‍ 9 നു റെക്കോര്‍ഡ് ചെയ്ത ഈ സന്ദേശം ക്രിസ്മസ് ദിനത്തില്‍ സംപ്രേഷണം ചെയ്യും. കുടുംബം എന്നത് എല്ലായ്പ്പോഴും രക്തബന്ധത്തെ മാത്രമല്ല കാണിക്കുന്നത്. ഒരു കൂട്ടം സമൂഹംരാജ്യം എന്നിങ്ങനെ ഈ കോമണ്‍വെല്‍ത്ത് ലോകം തന്നെ അന്‍പത്തി മൂന്ന് രാജ്യങ്ങളുടെ ഒരു കുടുംബമാണ്. അവിടെ വിശ്വാസങ്ങള്‍,ബന്ധങ്ങള്‍,മൂല്യങ്ങള്‍,ലക്ഷ്യങ്ങള്‍ എല്ലാം ഉണ്ടാകും.
ബക്കിംഗ്ഹാം കൊട്ടാരത്തിലെ 1844 ആം മുറിയില്‍ വച്ച് ചിത്രീകരിച്ച സന്ദേശത്തില്അഞ്ജല കെല്ലി രൂപകല്പനചെയ്ത ചുവന്ന വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെടുക കൂടെ ഡയമണ്ട്, പ്ലാറ്റിനം നിറത്തിലുള്ള ലില്ലി ബ്രൂച്ചും. സിംബാബ്വെയിലെ കുട്ടികള്‍ അവരുടെ 21 ആം പിറന്നാളില്‍ സമ്മാനിച്ചതായിരുന്നു ഇത്. ബക്കിംഗ്ഹാം പാലസില്‍ കരോള്‍, മറ്റാഘോഷങ്ങള്‍ ഉണ്ടായിരിക്കും. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് മൂന്ന് മണിക്ക് ഈ സന്ദേശം ടി.വിയിലും,റേഡിയോയിലും സംപ്രേഷണം ചെയ്യും. മറ്റുള്ള രാജ്യങ്ങള്‍ക്ക് ഇത് കാണുവാനായി യൂടുബിലും സന്ദേശം ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല