സൗത്തീസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലുണ്ടായ ശക്തമായ ചുഴലി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. കുടുംബത്തിനൊപ്പം യാത്രക്കിറങ്ങിയ ആറു വയസ്സുകാരനാണ് അവസാനമായി മരിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് ബലീന ബീച്ചില്‍ കൂടി നടക്കുന്ന സമയത്ത് ആറു വയസ്സുകാരനെ കാറ്റെടുത്ത് വെള്ളത്തിലേക്ക് എറിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടി മരിച്ചത്. കുടംബാംഗങ്ങള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു അപകടം നടന്നത്.
അപകടം നടന്ന ഉടനെ പ്രദേശത്തുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ ചിലര്‍ ചേര്‍ന്ന് കുട്ടിയെ വെള്ളത്തില്‍നിന്ന് പുറത്തെടുത്ത് സിപിആര്‍ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ആറായി.
കാറ്റിലും മഴയിലും മറ്റും കുടുങ്ങി കിടന്ന നിരവധി ആളുകളെയാണ് എമര്‍ജന്‍സി സര്‍വീസ് രക്ഷപ്പെടുത്തിയത്. ഇന്നലത്തെ ചുഴലികൊടുങ്കാറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡ് പ്രീമിയര്‍ അന്നസ്റ്റാസിയ പലക്ക്‌സ്‌കൂസ് അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല