സൗജന്യ ബാങ്കിംഗ് എന്ന പേരില്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ ഉപഭോക്താവിന്റെ കീശ കീറുന്നതാണന്ന പരാതി നിരവധി വര്‍ഷങ്ങളായുണ്ട്. സൗജന്യ ബാങ്കിംഗ് എന്ന പേരില്‍ ഒരു കറന്റ് അക്കൗണ്ട് എടുക്കുന്ന വ്യക്തി ഓവര്‍ഡ്രാഫ്റ്റ് സൗകര്യമോ പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സോ എടുക്കുകയാണങ്കില്‍ അവരില്‍ നിന്ന് കനത്ത തുകയാണ് ഫീസായി ഈടാക്കുന്നത്. ഇതിനൊരു പരിഹാരമാണ് പാക്കേജ്ഡ് അക്കൗണ്ടുകള്‍
എന്താണ് പാക്കേജ്ഡ് അക്കൗണ്ടുകള്‍
സൗജന്യ കറന്റ് അക്കൗണ്ടില്‍ നിന്ന് പണം ഓവര്‍ഡ്രാഫ്റ്റായി സ്വീകരിക്കുന്നവര്‍ക്കാണ് ഫീസ് നല്‍കേണ്ടി
വരുന്നത്. എന്നാല്‍ പാക്കേജ്ഡ് അക്കൗണ്ടുകള്‍ ധാരാളം ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതൊരു സൗജന്യ അക്കൗണ്ടല്ല. പല പാക്കേജ്ഡ് അക്കൗണ്ടുകളും മാസം ചെറിയൊരു തുക ഫീസായി ഈടാക്കികൊണ്ട് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം നല്‍കാറുണ്ട്. ഒപ്പം ട്രാവല്‍ ഇന്‍ഷ്വറന്‍സ്, കാര്‍ ബ്രേക്ക്ഡൗണ്‍ കവറേജ്, മൊബൈല്‍ഫോണ്‍ ഇന്‍ഷ്വറന്‍സ് തുടങ്ങി പല സൗജന്യങ്ങളും പാക്കേജ്ഡ് അക്കൗണ്ടിനൊപ്പം ലഭിക്കും.
എന്നാല്‍ ബാങ്കുകള്‍ മാറുന്നതിന് അനുസരിച്ച് ഓഫറുകളും മാറും. നിങ്ങള്‍ക്ക് ആവശ്യമുളള ഓഫറുകള്‍ തരുന്ന ബാങ്കിനെ സമീപിക്കുന്നതാകും ഉചിതം. ഫീസ് ഈടാക്കിയശേഷം സേവനം നല്‍കുന്ന രീതിയിലേക്ക് മിക്ക ബാങ്കുകളും മാറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് പാക്കേജ്ഡ് അക്കൗണ്ട് എടുത്തവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് ഒരു സാമ്പത്തിക ഗവേഷണകേന്ദ്രത്തിന്റെ സര്‍വ്വേയില്‍ കണ്ടെത്തിയത്.
എന്താണ് പാക്കേജ്ഡ് അക്കൗണ്ടുകളുടെ പ്രശ്‌നം
ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സ്മാന്റെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് കറന്റ് അക്കൗണ്ടുകളുടെ സ്ഥാനം. പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സും ക്രഡിറ്റ് കാര്‍ഡുമാണ് പരാതികളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പാക്കേജ്ഡ് അക്കൗണ്ടുകളെ കുറിച്ച് കേള്‍ക്കുന്ന പ്രധാന ആരോപണം ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്കുകള്‍ കറന്റ് അക്കൗണ്ടുകളെ പാക്കേജ്ഡ് അക്കൗണ്ടുകളായി മാറ്റുന്നു എന്നതാണ്. ഡീലില്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹരല്ലന്ന കാരണം പറഞ്ഞതിനാല്‍ പലരും പാക്കേജ്ഡ് അക്കൗണ്ട് ഉപേക്ഷിക്കുന്നതായി എഫ്എസ്എ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം സൗജന്യങ്ങളിലൂടെ നൂറുകണക്കിന് പൗണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ അധികമായി എത്തുമെന്ന് ബാങ്കുകള്‍ ഉറപ്പ് നല്‍കുമ്പോഴും പല ഓഫറുകളും ഉപയോഗശൂന്യമായതും മറ്റ് പലയിടങ്ങളിലും ഇതിനേക്കാള്‍ വില കുറച്ച് കിട്ടുന്നതുമാണന്നതാണ് പാക്കേജ്ഡ് അക്കൗണ്ടുകളെകുറിച്ച് ഉയരുന്ന ആരോപണം.
കണക്കുകൂട്ടി പോകാം
പാക്കേജ്ഡ് അക്കൗണ്ടുകള്‍ നല്‍കുന്ന ഓഫറുകളും മറ്റ് ചെലവുകളുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ ഇവയുടെ ഗുണം അറിയാനാകും. ഹാലിഫാക്‌സിന്റെ അള്‍ട്ടിമേറ്റ് റിവാര്‍ഡ് കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലോകവ്യാപകമായി മള്‍ട്ടിട്രിപ്പ് ഫാമിലി ട്രാവല്‍ ഇന്‍ഷ്വറന്‍സും എഎ ബ്രേക്ക് ഡൗണ്‍ കവറേജുമാണ്. എന്നാല്‍ 40 പൗണ്ടിന് ഇതേ ട്രാവല്‍ ഇന്‍ഷ്വറന്‍സും 75 പൗണ്ടിന് ബ്രേക്ക് ഡൗണ്‍ കവറേജും ലഭിക്കും. വ്യക്തികള്‍ക്കോ, ദമ്പതികള്‍ക്കോ ഇത് ഉപയോഗപ്രദമായിരിക്കും. എന്നാല്‍ കൂടുതല്‍ അംഗങ്ങളുളള കുടുംബങ്ങള്‍ക്ക് ഇത് നഷ്ടമായിരിക്കും.
മറ്റ് ഇന്‍ഷ്വറന്‍സ് കവറേജുകളായ മൊബൈല്‍ ഫോണ്‍ ഇന്‍ഷ്വറന്‍സും ഹോം എമര്‍ജന്‍സി കവറേജും സാധാരണയായി ഹോം ഇന്‍ഷ്വറന്‍സ് പോളിസിക്കൊപ്പം ലഭിക്കുന്നതാണ്. കാര്‍ഡിന്റെ സുരക്ഷിതത്വമാണ് മറ്റൊരു പ്രശ്‌നമെങ്കിലും തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് പണം മടക്കിനല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണന്നത് സ്ഥിതി വഷളാക്കുന്നില്ല.
മാസം കുറഞ്ഞത് 1000 പൗണ്ടെങ്കിലും അക്കൗണ്ടില്‍ ഇട്ടില്ലങ്കില്‍ ഫീസ് മാസം 15 പൗണ്ടായി ഉയരും, അതായത് വര്‍ഷം 180 പൗണ്ട്. ഈ അക്കൗണ്ടിന് ഫീസില്ലാതെ പിന്‍വലിക്കാന്‍ കഴിയുന്ന ഓവര്‍ഡ്രാഫ്റ്റ് വെറും 300 പൗണ്ടാണ്.
ഉപയോഗപ്രദമായ ഓഫറുകള്‍ നല്‍കുന്നുണ്ടോ?
ചില ബാങ്കുകള്‍ അവരുടെ ഫീസ് ബേസ്ഡ് അക്കൗണ്ടുകളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നവരാണ്. ഉദാഹരണത്തിന് സ്റ്റാന്‍ഡാര്‍ ബാങ്കിന്റെ 123 കറന്റ് അക്കൗണ്ട് ഉളളവര്‍ക്ക് ഫോണ്‍, ഇന്റര്‍നെറ്റ്, ടിവി പാക്കേജില്‍ മൂന്ന ശതമാനം ഇളവും ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലില്‍ 2% ഇളവും വാട്ടര്‍, കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ ഒരുശതമാനം ഇളവും നല്‍കാറുണ്ട്. ഈ അക്കൗണ്ടുകള്‍ക്ക് മാസം 2 പൗണ്ട് മാത്രമാണ് ഫീസായി ഈടാക്കുന്നത്. മാത്രമല്ല മാസാമാസം അക്കൗണ്ടിലടക്കേണ്ട മിനിമം തുക 500 പൗണ്ടാണ്. ഇനി അക്കൗണ്ടില്‍ 1000 പൗണ്ടോ അതില്‍ കൂടുതല്‍ തുകയോ ബാലന്‍സുണ്ടെങ്കില്‍ അതിന് പലിശയും ബാങ്ക് നല്‍കും.
നാറ്റ് വെസ്റ്റ്, ആര്‍ബിഎസ് ബാങ്കുകള്‍ അവരുടെ തെരഞ്ഞെടുത്ത സില്‍വര്‍ അക്കൗണ്ടുകള്‍ക്ക് സിനിമ, മ്യൂസിക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ലവ് ഫിലിമില്‍ നിന്ന് എട്ട് പൗണ്ടിന്റെ മൂന്ന് ഡിവിഡികള്‍ വരെ നിങ്ങള്‍ക്ക് ഒരുമാസം സൗജന്യമായി എടുക്കാനാകും. കൂടാതെ രണ്ട് മണിക്കൂര്‍ സിനിമ ഓണ്‍ലൈനായി കാണാനുളള സൗകര്യവുമുണ്ട്. അതിന് മാത്രം ഏകദേശം ആറ് പൗണ്ടോളം ചെലവ് വരും. കൂടാതെ എച്ച്എംവി ട്രാക്കില്‍ നിന്ന് മാസം അഞ്ച് പാട്ടുകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ യൂറോപ്യന്‍ പര്യടനം നടത്തുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷ്വറന്‍സും വിന്റര്‍ സ്‌പോര്‍ട്‌സിനുളള സൗകര്യവും ബാങ്ക് നല്‍കും.
എന്നാല്‍ ഹാലിഫാക്‌സിന്റെ റിവാര്‍ഡ് കറന്റ് അക്കൗണ്ട് മാസം 5 പൗണ്ടാണ് ഫീസായി ഈടാക്കുന്നത്. ഇതിലേക്ക് അടക്കേണ്ട മിനിമം തുക മാസം ആയിരം പൗണ്ടാണ്. ഈ അക്കൗണ്ട് പണം അടയ്ക്കാതെ വെറുതേ ഇട്ടിരുന്നാല്‍ പോലും ഉപഭോക്താവിന് 60 പൗണ്ട് ലാഭമായിരിക്കും.
അക്കൗണ്ട ഉടമയുടെ കണ്ണില്‍ എന്തിനാണ് വില
ഒരു കറന്റ്് അക്കൗണ്ട് നല്ലതാണോ ചീത്തയാണോ എന്നത് അക്കൗണ്ട് ഉടമയുടെ ആവശ്യത്തിന് അനുസരിച്ച് ഇരിക്കും. നിങ്ങള്‍ക്ക് ട്രാവല്‍ ഇന്‍ഷ്വറന്‍സും കാര്‍ ബ്രേക്ക്ഡൗണ്‍ കവറേജുമാണ് സിനിമയേക്കാള്‍ ആവശ്യമെങ്കില്‍ അത് നല്‍കുന്ന ബാങ്കിനെ സ്വീകരിക്കാം. ഇന്‍ഷ്വറന്‍സ് കമ്പനികളുമായുളള ഇടപാടുകള്‍ക്ക് സമയം ചെലവഴിക്കാനില്ലാത്ത ആളുകളാണങ്കില്‍ ഇത്തരം ഓഫറുകള്‍ സ്വീകരിക്കുന്നതാകും നല്ലത്. എത്ര സമയമില്ലെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് കൊണ്ട് ഫലമില്ലാതായി പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല