സ്വന്തം ലേഖകന്‍: മുഖം മറച്ച് അനുഷ്‌കയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ അജ്ഞാതന്‍ പ്രഭാസോ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു, വൈറലായി വീഡിയോ. പ്രഭാസിനേയും അനുഷ്‌ക ഷെട്ടിയേയും പ്രണയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബാഹുബലി ഇറങ്ങിയ കാലം മുതല്‍ സമൂഹ മാധ്യമങ്ങള്‍. അത്രയും ഗംഭീരമായിരുന്നു വെളളിത്തിരയില്‍ ഇരുവരുടെയും ജോഡിപ്പൊരുത്തം.
ജീവിതത്തിലും ആ ജോഡിപ്പൊരുത്തം വേണമെന്നാണ് ആരാധകരുടെ മോഹം. എന്നാല്‍ ജീവിതത്തില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്‌കയും പറയുന്നത്. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും.
അനുഷ്‌കയുടെ പുതിയ ചിത്രമായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയതായാണ് പുതിയ വാര്‍ത്ത. ബാഗമതിയുടെ പ്രൊമോഷണല്‍ വിഡിയോയില്‍ മുഖം മറച്ച് ഒരാള്‍ നടന്നുനീങ്ങുന്നത് വ്യക്തമാണ്. ഒരു ആരാധകനാണ് അത് പ്രഭാസ് ആണെന്ന് കണ്ടുപിടിച്ചത്.ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്‌കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.
മുഖം മറച്ചുവന്നത് മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തുപോകാതിരിക്കാനാണ് പ്രഭാസ് അങ്ങനെ ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. എന്തായാലും പ്രഭാസിന്രെ വരവ് അനുഷ്‌കയെ മാത്രമല്ല, ബാഗമതി ടീമിനെയും അതിശയപ്പെടുത്തിയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല