സ്വന്തം ലേഖകന്‍: കൈവിട്ട അമ്പും വാവിട്ട വാക്കും പോലെയല്ല ഇനി മുതല്‍ എസ്എംഎസ്. അബദ്ധത്തില്‍ അയച്ചു പോയ എസ്എംഎസ് തിരിച്ചു പിടിക്കാന്‍ കഴിയുന്ന ആപ്പ് രംഗത്തെത്തി. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തോന്നിയ പോലെ സന്ദേശം ടൈപ് ചെയ്ത് അയച്ചതിനു ശേഷം, വേണ്ടിയിരുന്നില്ല എന്ന് ഖേദിക്കുന്നവര്‍ക്കാണ് പുതിയ ആപ്പായ റാക് എം ഏറെ ഉപകാരപ്പെടുക.
അയച്ചതിനു ശേഷം വേണ്ടായിരുന്നു, ഇത്തിരി കൂടിപ്പോയി എന്നൊക്കെ തോന്നിപ്പിക്കുന്ന എസ്എംഎസുകള്‍ ഇനി മുതല്‍ അയച്ച ആളുടേയും കിട്ടിയ ആളുടേയും ഫോണില്‍നിന്ന് റാക് എം ഉപയോഗിച്ച് മായ്ച്ചു കളയാം. രണ്ടു കൂട്ടരുടേയും ഫോണുകളില്‍ ഈ ആപ്പ് ഉണ്ടായിരിക്കണം എന്നു മാത്രം.
തല്‍സമയ മെസേജിങ്, ഫോട്ടോ, ഫയല്‍ കൈമാറ്റം, വോയ്‌സ്, വീഡിയോ കോളിങ് തുടങ്ങിയ സേവനങ്ങളും റാക് എം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇടനിലക്കായി സെര്‍വര്‍ ഇല്ലാത്ത സാങ്കേതികവിദ്യയാണ് റാക് എം ഉപയോഗിക്കുന്നത്. അതിനാല്‍ ഫോണില്‍ നിന്നു നേരിട്ടു ഫോണിലേക്കുള്ള സന്ദേശങ്ങള്‍ കൂടുതല്‍ സുരക്ഷിതവും അതീവ രഹസ്യ സ്വഭാവം ഉള്ളതുമാകും.
സെര്‍വര്‍ ഇല്ലാത്തതിനാല്‍ ഹാക്കിംഗ് പോലുള്ള കടന്നു കയറ്റങ്ങള്‍ക്കും സന്ദേശങ്ങള്‍ ചോര്‍ത്തലുകളും ഉണ്ടാകില്ലെന്നുംര്രാക് എം നിര്‍മ്മാതാക്കളായ റാകേതു ടെക്‌നോളജിയുടെ മേധാവി ഗ്രെഗ് പാര്‍ക്കര്‍ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല