വാട്‌സാപ്പില്‍ തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പുക്കന്നവരെ ഞെട്ടിക്കുന്ന പ്രതികരണവുമായി സിനിമാ താരം രചനാ നാരായണന്‍ കുട്ടി. ഫേസ്ബുക്കിലൂടെയാണ് താരം പ്രചാരകര്‍ക്ക് തീ പാറുന്ന മറുപടി നല്‍കിയത്.
ആടിനെ പട്ടിയാക്കിയ കഥ എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ രചന തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു. താനുമായി സാദൃശ്യം തോന്നുന്ന ഏതോ പെണ്‍കുട്ടിയുടെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് രചന വ്യക്തമാക്കി.
ചില സുഹൃത്തുക്കളാണ് തനിക്ക് ചിത്രം ആദ്യം അയച്ചു തന്നതെന്ന് രചന പറയുന്നു. ചിത്രം കണ്ടിട്ട് തനിക്ക് അയ്യോ എന്ന് നിലവിളിക്കാനൊന്നും തോന്നിയില്ല. പകരം ധൈര്യമായിരിക്കാന്‍ പറഞ്ഞ് സുഹൃത്തുക്കള്‍ അയച്ച സന്ദേശങ്ങള്‍ വായിക്കുകയാണ് താന്‍ ചെയ്തത്.
അശ്ലീല വീഡിയോകളുടേയും ചിത്രങ്ങളുടേയും ഭാരത്താല്‍ മുങ്ങിക്കിടക്കുന്ന ഇന്റര്‍നെറ്റില്‍ നിന്ന് തന്റെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം കണ്ടുപിടിച്ച് പ്രചരിപ്പിക്കാന്‍ ആ കാഞ്ഞ ബുദ്ധിയെ താന്‍ എന്തിനാണ് സൂക്ഷിക്കേണ്ടതെന്ന് രചന പൊട്ടിത്തെറിക്കുന്നു.
എന്തിനിതു ചെയ്തു എന്നു ചോദിച്ചാല്‍ വെറുതെ ഒരു രസത്തിന് എന്നുത്തരം തരുന്ന ആ മഹന്നുഭാവന്റെ കാമോത്സാഹത്തെ സാരമില്ല എന്നു കരുതണോയെന്നും രചന ചോദിക്കുന്നു. വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടിലുള്ളവരെ എങ്ങനെ ബഹുമാനിക്കും.
ഇത് തന്റെ ചിത്രമല്ലെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാം, അറിയാത്തവര്‍ക്ക് ചൊറിയാം എന്നു പറഞ്ഞാണ് രചന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല