സ്വന്തം ലേഖകന്‍: നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്. നിഖാബ് ധരിച്ച് ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതികു നേരെയാണ് നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ച് മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തുകയായിരുന്നു.
ലണ്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ബില്ലടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു യുവതി തലമറച്ചിരുന്ന നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. ഇവരുടെ പ്രസ്താവനക്കെതിരെ നിഖാബ് ധരിച്ച സ്ത്രീയോ ഭര്‍ത്താവോ ആദ്യം പ്രതികരിച്ചില്ല. എന്നാല്‍ പിന്നീട് തങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമാണ് നിങ്ങള്‍ക്ക് അരോചകമാവുന്നതെന്ന് ഭര്‍ത്താവ് പ്രതികരിച്ചു.
എന്നാല്‍ ഇതിന് മറുപടിയായി നിഖാബ് ധരിക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കണം എന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇതോടെ നിഖാബ് ധരിച്ചെത്തിയ സ്ത്രീയും ഇത് ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാക്കേറ്റം രൂക്ഷമാകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ലണ്ടന്‍ മെട്രോപൊളിറ്റിന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല