1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2017

 

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ‘ഇന്ത്യക്കാരനല്ലേ’ എന്ന് ആക്രോശിച്ച് തദ്ദേശീയരായ നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് ലീ മാക്‌സിനെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തി മാക്‌സിന്റെ മുഖത്ത് പരിക്കുണ്ട്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മക് ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം. ഈ സമയത്ത് കൗണ്ടറില്‍ നാല് യുവാക്കളും ഒരു യുവതിയുമടങ്ങുന്ന സംഘം വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും കടയില്‍ നിന്നിറങ്ങി കാറിലേക്ക് കയറി.

ഈ സമയം കടയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ലീ പറയുന്നു. മര്‍ദനത്തിന് ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. വംശീയ ആക്രമണമാണെന്ന് കാട്ടി ലീ ടാസ്മാനിയന്‍ പോലീസില്‍ പരാതി നല്‍കി. ഏഴ് വര്‍ഷമായി ഹൊബാര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ലീ.

ഓസ്‌ട്രേലിയയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു നേരെയുളള വംശീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ മെല്‍ബണില്‍ കുര്‍ബാനയ്ക്കിടെ അക്രമി മലയാളിയായ വൈദികനെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.