സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങള്‍ക്ക് എതിരെ വൈറ്റ്ഹൗസിനു മുന്നില്‍ പ്രകടനം. അടുത്തിടെ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിരവധി വംശീയ ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ വേണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിന് ഇരയായവരില്‍ അധികവും ഹിന്ദുക്കളും സിഖുകാരുമാണെന്ന് പ്രകടനത്തിനെത്തിയ കോര്‍പറേറ്റ് അഭിഭാഷകയും ഇന്ത്യക്കാരിയുമായ വിന്ദ്യ അഡാപ ചൂണ്ടിക്കട്ടി. ബോധവത്കരണ റാലിയാണ് തങ്ങള്‍ നടത്തിയത്, ട്രംപ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപരിചിതരോടുള്ള വിദ്വേഷം തോന്നുന്ന സെനോഫോബിയ(xenophobia)യാണ് അക്രമത്തിനു കാരണമാകുന്നതെന്ന് പ്രതിഷേധിച്ചവര്‍ പറഞ്ഞു. അമേരിക്കയില്‍ സിഖ്, ഹിന്ദു വിഭാഗക്കാരെ പശ്ചിമേഷ്യന്‍ വംശജരായി തെറ്റിദ്ധരിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനെ തടയിടാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും റാലിക്കു നേതൃത്വം കൊടുത്തവര്‍ പറഞ്ഞു.
വംശീയ വിദ്വേഷം, മുസ്‌ലിം വിരുദ്ധത, കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ആക്രമണങ്ങള്‍ക്കു വഴിവെച്ചതെന്നും പ്രകടനക്കാര്‍ പറയുന്നു. യു.എസിലെ ഇന്ത്യന്‍^അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ട്രംപിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല