1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2017

സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യനും ഇന്ത്യന്‍ വംശജയുമായ അനന്യക്കെതിരെ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം. സി എന്‍ എന്‍ ചാനലിലെ അവതാരകയായ എലിസന്‍ കാമറോട്ടയാണ് അനന്യക്കു നേരെ വംശീയ പരാമര്‍ശം നടത്തിയത്. മത്സരത്തില്‍ വിജയിയായ ശേഷം അനന്യയുമായി സി എന്‍ എന്‍ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതില്‍ covfefe എന്ന വാക്കിന്റെ സ്‌പെല്ലിങ് ചോദിച്ചു. കൃത്യമായ സ്‌പെല്ലിങ് അനന്യ നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു എലിസനിന്റെ വംശീയ പരമാര്‍ശം.

‘covfefe എന്ന വാക്ക് അര്‍ഥശൂന്യമാണ്. ഇതിന്റെ ഉത്ഭവം സംസ്‌കൃതത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം നിങ്ങള്‍ക്ക് പറയാന്‍ സാധിച്ചത്,’ ആലിസിന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോഴും സംസ്‌കൃതം സംസാരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യന്‍ വംശജയായ അനന്യക്ക് ആ വാക്കിന്റെ സ്‌പെല്ലിങ് പറയാന്‍ സാധിച്ചതെന്നുമായിരുന്നു എലിസന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനം.

അനന്യയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രക്ഷേപണം ചെയ്തതോടെ എലിസനു നേരെ വിമര്‍ശശനവുമായി സൈബര്‍ പൗരന്മാര്‍ രംഗത്തെത്തി.പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ marocain എന്ന വാക്കിന്റെ സ്‌പെല്ലിങ് കൃത്യമായി നല്‍കിയാണ് വിജയിയായത്. തിരുവനന്തപുരം പൂജപ്പുര വിനുഭവനില്‍ വിനയ് ശ്രീകുമാറിന്റെയും തൃശ്ശൂര്‍ ചേലക്കോട്ടുകര പൊലിയേടത്ത് വീട്ടില്‍ ഡോ. അനുപമയുടെയും മകളായ അനന്യ കാലിഫോര്‍ണിയയിലെ ഫുഗ്മാന്‍ എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.