സ്വന്തം ലേഖകന്‍: ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം. ലേബര്‍ പാര്‍ട്ടി നേതാവും ലണ്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലീം വംശജനായ മേയറുമായ സാദിഖ് ഖാനാണ് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞു നിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത് സാദിഖ്? ഖാനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം, പ്രൗഢഗംഭീരമായ ചടങ്ങില്‍ ആവേശകരമായ വരവേല്‍പാണ് ജനങ്ങളില്‍ നിന്ന്?ഖാന് ലഭിച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തി?ല്‍ സാദിഖ് ഖാനിലൂടെ അധികാരം തിരിച്ച്? പിടിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥി ടോറി സാക് ഗോള്‍ഡ്‌സ്മിത്തിനെ 315,529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിക്ക് ഖാന്‍ മേയര്‍ പദത്തിലെത്തിയത്. 1,310,143 വോട്ടുകളാണ് സാദിക്ക് ഖാന് ലഭിച്ചത്. 994,614 വോട്ടുകളാണ് ഗോള്‍ഡ് സ്മിത്തിന് ലഭിച്ചത്. 13.6 % വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇത്രയധികം ഭൂരിപക്ഷത്തിലുള്ള വിജയം ലണ്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല