സ്വന്തം ലേഖകന്‍: ‘ഇവിടെ നിന്ന് കടന്നുപോകൂ,’ ന്യൂയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അധിക്ഷേപിച്ച അമേരിക്കക്കാരന്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് അധിക്ഷേപത്തിന് ഇരയായത്. സംഭവം കാമറയില്‍ പകര്‍ത്തിയ ഏക്ത വീഡിയോ ഒരു വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു.
ഫെബ്രുവരി 23ന് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയും ഇതിനകം പതിനായിരകണക്കിന് ആളുകള്‍ കാണുകയും ചെയ്തു. ഇവിടെ നിന്നു പുറത്തുപോകൂ, കറുപ്പിന്റെ കരുത്ത്’ എന്നീ വാക്കുകളോടെയാണ് എക്തയ്ക്ക് നേരെയുള്ള യുവാവിന്റെ അധിക്ഷേപം. തന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് യുവാവ് രോഷാകുലനാകുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
‘സംഭവം നടക്കുമ്പോള്‍ നൂറോളം യാത്രികര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഹെഡ്‌ഫോണില്‍ പാട്ട് കേള്‍ക്കുകയായിരുന്നു ഞാന്‍. കുറച്ചുകഴിഞ്ഞപ്പോള്‍ ആയാള്‍ എനിക്കെതിരെ ആക്രോശിക്കാന്‍ തുടങ്ങി,’ ഏക്താ ദേശായി പറയുന്നു. യുവാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ താന്‍ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. പക്ഷെ എന്തിനാണ് ചിത്രം എടുക്കുന്നതെന്ന് ചോദിച്ച് വീണ്ടും ആക്രോശവും ചോദ്യം ചെയ്യലും തുടങ്ങി. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.
അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴിയാണ് വിഡിയോ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല കാന്‍സാസിലെ ബാറില്‍ വെടിയേറ്റ കൊല്ലപ്പെട്ട സംഭവത്തിനു തൊട്ടുപിന്നാലെയാണ് യുവതിയ്ക്ക് നേരെയുള്ള വംശീയ അധിക്ഷേപം. ‘എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂ’ എന്ന് ആക്രോശിച്ച് മുന്‍ യുഎസ് നാവികനാണ് ശ്രിനിവാസിനെ വെടിവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല