മൂന്നിലൊന്ന് ബ്രട്ടീഷുകാരും വര്‍ണ്ണവെറിയന്‍മാരാണന്ന് റിപ്പോര്‍ട്ട്. 2000 ആളുകളിലായി നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിദേശ പൗരന്‍മാര്‍ക്കൊപ്പം ജീവിക്കേണ്ടി വരികയും ജോലി ചെയ്യുകയും ചെയ്യുമ്പോഴുണ്ടാകുന്ന വികാരം സത്യസന്ധമായി തുറന്നുപറയാനാണ് ഇവരോട് ആവശ്യപ്പെട്ടത്. സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ വീതം തങ്ങള്‍ വര്‍ണ്ണവെറിയന്‍മാരാണന്ന് കരുതാന്‍ പാകത്തിലുളള ചര്‍ച്ചകളോ കമന്റുകളോ നടത്താറുണ്ടെന്ന് തുറന്ന് സമ്മതിച്ചു.
കുടിയേറ്റക്കാരെക്കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അടുപ്പമുളളവര്‍ തങ്ങളെ വര്‍ണ്ണവെറിയന്‍മാരെന്ന് കുറ്റപ്പെടുത്താറുണ്ടന്ന് പത്തിലൊരാള്‍ വീതം വെളിപ്പെടുത്തി. ഏതാണ്ട് നാല്പത് ശതമാനം പേരും താനൊരു വര്‍ണ്ണവെറിയനല്ല എന്ന വെളിപ്പെടുത്തലോടെയാണ് സംസാരം തുടങ്ങാറുളളതെന്നും പറയുന്നു. പലര്‍ക്കും വിദേശപൗരന്‍മാരോടുളള തങ്ങളുടെ കടുത്ത ഇഷ്ടക്കേട് തലമുറകളായി കൈമാറിക്കിട്ടിയതാണ്. രാജ്യത്തിലെ ഉദാരമായ കുടിയേറ്റ നിയമങ്ങള്‍ തങ്ങളെ വര്‍ണ്ണവെറിയെ കൂടുതല്‍ ഉദ്ദീപിക്കുകയാണ് ചെയ്യുന്നതെന്നും ്അവര്‍ വെളിപ്പെടുത്തി.
വണ്‍പോള്‍ നടത്തിയ സര്‍വ്വേയിലാണ് രാജ്യത്ത നിലനില്‍ക്കുന്ന വര്‍ണ്ണവെറിയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. സര്‍വ്വേയില്‍ പങ്കെടുത്ത എണ്‍പത്തിയെട്ട് ശതമാനം പേരും തങ്ങളെ വെളളക്കാരനായ ബ്ര്ട്ടീഷ് എന്നാണ് സ്വയം വെളിപ്പെടുത്തിയത്. സര്‍വ്വേയിലെ കണ്ടെത്തലില്‍ വലിയ അത്ഭുതമൊന്നുമില്ലന്നും എന്നാല്‍ വര്‍ണ്ണവെറി കൂടിവരുന്നത് തികച്ചും നിരാശാജനകമാണന്നും ഹോപ്പ് നോട്ട് ഹേറ്റ് എന്ന ആന്റി റേസിസം ക്യാമ്പെയ്ന്‍ ഗ്രൂപ്പ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല