1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2024

സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വികാരം അലയടിക്കുകയും സാമൂഹികമാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇലോൺ മസ്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. ട്വിറ്റർ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രീറാമിനെ നിയോഗിച്ചിരുന്നു. ഇപ്പോൾ അമേരിക്കയിൽ രൂപപ്പെട്ട ഇന്ത്യ വിരുദ്ധ വികാരത്തിനെതിരെ മസ്കിന്റെ മുൻ പങ്കാളി എക്സിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. പോപ് ​ഗായികയായ ഗ്രൈംസ് തന്റെ ഇന്ത്യൻ വേരുകളെ കുറിച്ചാണ് കുറിപ്പിൽ പങ്കുവെക്കുന്നത്.

തൻ്റെ രണ്ടാനച്ഛൻ ഇന്ത്യക്കാരനാണെന്നും താൻ ഒരു അർദ്ധഇന്ത്യൻ കുടുംബത്തിലാണ് വളർന്നതെന്നും ഗ്രിംസ് വെളിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയവും വർഗീയവുമായ സോഷ്യൽ മീഡിയ ആക്രമണം അവസാനിപ്പിക്കണമെന്നും ഗ്രൈംസ് ആവശ്യപ്പെട്ടു.

മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഫെയ്‌സ്ബുക്, സ്‌നാപ്, യാഹൂ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകിയ ശ്രീറാം, ടെക് രംഗത്തെ പരിണിതപ്രജ്ഞനായ വ്യക്തിയാണ്. നോഷൻ, കാമിയോ, കോഡ, സ്‌കേൽ.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉൾപ്പടെയുള്ള കമ്പനികളിൽ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുള്ള ശ്രീറാം 2017 മുതൽ 2019 വരെ ട്വിറ്ററിലെ കൺസ്യൂമർ പ്രൊഡക്റ്റ് ടീമുകൾക്ക് നേതൃത്വം നൽകിയിരുന്നു.

രണ്ട് വർഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയർത്തുന്നതിൽ ശ്രീറാം പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ഉൽപന്നങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിൽ ട്വിറ്റർ അവതരിപ്പിച്ചിട്ടുണ്ട്.

2018ലാണ് ​ഗ്രൈംസും ഇലോൺ മസ്കും പ്രണയത്തിലായത്. 2020 മേയിൽ ഇരുവർക്കും ആദ്യ കുഞ്ഞ് പിറന്നു. 2022ൽ ഇലോൺ മസ്കുമായുള്ള ബന്ധം വേർപിരിഞ്ഞതായി ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു. മസ്കി തനിക്ക് രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്നും ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു.

ജസ്റ്റിൻ മസ്‌ക് ആണ് ഇലോൺ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ൽ ഇവരുമായി വേർപിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേർപിരിയുകയും ചെയ്തു. ആദ്യ ഭാര്യയിൽ മസ്‌കിന് അഞ്ച് മക്കളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.