സ്വന്തം ലേഖകന്‍: ആള്‍ദൈവം സണ്ണിലിയോണിന്റെ ആരാധികയെന്ന് ആരോപണം, ചിത്രങ്ങള്‍ വൈറലാകുന്നു. രാധേമാ എന്ന പേരില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നു.
മിനി സ്‌കേര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവര്‍ അനുയായികളോട് തന്നെ എടുത്തുയര്‍ത്താന്‍ പറയുന്ന രംഗം ടിവി റിയാലിറ്റി ഷോ താരം രാഹുല്‍ മഹാജന്‍ ട്വീറ്റ് ചെയ്തതോടെയാണ് രാധേമാ ചിത്രങ്ങള്‍ വൈറലായത്.
മുംബൈയില്‍ കഴിയുന്ന ഇവരുടെ യഥാര്‍ത്ഥ പേര് സുഖ്‌വിന്ദര്‍ കൗര്‍ എന്നാണ്.
പഞ്ചാബ് സ്വദേശിനിയായ രാധേമാക്കെതിരെ സ്ത്രീധന നിരോധന നിയപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിനിയില്‍ നിന്ന് ഭര്‍തൃബന്ധുക്കള്‍ ഏഴ് ലക്ഷം രൂപയും സ്വര്‍ണവും വിവാഹചെലവും ആവശ്യപ്പെടാന്‍ ഇവര്‍ നിര്‍ദേശിച്ചുവെന്നാണ് പരാതി.
നീലച്ചിത്ര നായികയായി തുടങ്ങി ബോളിവുഡിലെത്തിയ സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ് വിവാദ ആള്‍ദൈവമെന്നും പരാതിക്കാരി ആരോപിക്കുന്നു. അതേസമയം, ഇവര്‍ പ്രകോപനപരമായ വേഷം ധരിക്കുന്നുവെന്നും അനുയായികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ പോലും അനുവദിക്കുമെന്നും ആരോപിച്ച് മുംബൈയില്‍ നിന്നുളള അഭിഭാഷക ഫാല്‍ഗുനി ബ്രഹ്മഭട്ട് രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല