സ്വന്തം ലേഖകന്‍: ‘ബീച്ചില്‍ ബിക്കിനിയല്ലാതെ പിന്നെ സാരി ഉടുക്കണോ?’ ട്രോളന്മാരോട് പൊട്ടിത്തെറിച്ച് രാധിക ആപ്‌തെ. ഗോവയില്‍ അവധി ആഘോഷിക്കുന്ന രാധിക താന്‍ ബിക്കിനി അണിഞ്ഞ്, കാമുകനായ മാര്‍ക്ക് റിച്ചാര്‍ഡ്‌സണിനൊപ്പം മദ്യം നുണഞ്ഞ് ബീച്ചില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. ചിത്രത്തിനു താഴെ രാധികയെ വിമര്‍ശിച്ചും സദാചാരം ഉപദേശിച്ചും അനേകം കമന്റുകളാണ് വന്നത്.
ബിക്കിനിയുടെ പേരില്‍ ട്രോളാക്രമണം നേരിടേണ്ടി വന്നതോടെ കടുത്ത ഭാഷയിലാണ് താരം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. ‘ബീച്ചില്‍ ബിക്കിനിയല്ലാതെ പിന്നെ സാരിയുടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്,’ എന്നാണ് രാധിക ചോദിച്ചത്.
ട്രോളുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മറ്റുള്ളര്‍ പറഞ്ഞാണ് ഇതൊക്കെ അറിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാര്‍ നായകനായ പാഡ്മാനാണ് രാധികയുടെ ഏറ്റവും പുതിയ ചിത്രം. സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ബസാററിലാണ് രാധിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല