സ്വന്തം ലേഖകന്‍: രാധികാ ആപ്‌തെയുടെ തല്ലുകൊണ്ട നടന്‍ തെലുങ്ക് സൂപ്പര്‍താരം? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും രാധിക ആപ്‌തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രാധികയുടെ ഈ വെളിപ്പെടുത്തല്‍ സാക്ഷാല്‍ രജനികാന്തിലേക്ക് പോലും വിരല്‍ ചൂണ്ടിയിരുന്നു. കബാലിയില്‍ രജനികാന്തിന്റെ ജോടിയായിരുന്നു രാധിക.
നന്ദമൂരി ബാലകൃഷ്ണ, സൂര്യ, പ്രകാശ് രാജ്, ഫഹദ് ഫാസില്‍, അജ്മല്‍ അമീര്‍ എന്നിവരാണ് രാധികയോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റു തെന്നിന്ത്യന്‍ താരങ്ങള്‍. ഈ മൂന്ന് ഭാഷകളിലായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ രാധിക ചെയ്തിട്ടുള്ളൂ എന്നതിനാല്‍ തെറ്റ് ചെയ്യാത്തവരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കരുത് എന്ന് ആരാധകരില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴാണ് രാധികയുടെ പുതിയ വെളിപ്പെടുത്തല്‍. നേഹ ധൂപിയ അവതാരകയായെത്തുന്ന ടോക്ക് ഷോവിലാണ് രാധിക ഇതെക്കുറിച്ച് വിശദീകരിച്ചത്.
‘ഞാന്‍ ചെയ്ത ചില തെന്നിന്ത്യന്‍ സിനിമകളില്‍ ചിലത് എനിക്ക് വിചിത്രമായ അനുഭവമാണ് സമ്മാനിച്ചത്. എല്ലാ സിനിമകളും ഒരുപോലെ ആണെന്ന് പറയുകയല്ല. പക്ഷേ തെന്നിന്ത്യയില്‍ ലിംഗ വിവേചനമുണ്ട്. അവിടെ നായകന്‍മാര്‍ വലിയ സ്വാധീനം ഉള്ളവരാണ്. ഒരു തെലുങ്കു ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമുണ്ടായിരുന്നു. സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കി.
അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി.’ ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന വേഷത്തിലെത്തിയത് ബാലകൃഷ്ണയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല