1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2016

സ്വന്തം ലേഖകന്‍: പാന്റ്‌സിന്റെ കീശയില്‍ മൊബൈല്‍ ഫോണ്‍ വക്കുന്നവര്‍ക്കായി റേഡിയേഷന്‍ തടയുന്ന അടിവസ്ത്രം എത്തി. ജര്‍മ്മന്‍ കമ്പനിയാണ് ക്രൗണ്‍ജുവലെന്‍ എന്ന പേരില്‍ ബോക്‌സര്‍ രൂപത്തിലുള്ള അടിവസ്ത്രം വിപണിയില്‍ എത്തിക്കുന്നത്.

പ്രത്യേകം ഉപയോഗിച്ചിട്ടുള്ള വെള്ളി നൂലുകളാണ് അടിവസ്ത്രത്തിന്റെ പ്രധാന ഭാഗം. സെല്‍ഫോണുകളില്‍നിന്ന് വരുന്ന 98 ശതമാനം റേഡിയേഷനുകളും വൈഫൈയില്‍ നിന്നുള്ള 70 ശതമാനം റേഡിയേഷനുകളും ഈ വെള്ളി നൂലുകള്‍ പിടിച്ചെടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

32 ഡോളറാണ് ഒരു ജോഡി ബോക്‌സറിന്റെ വില. ഇത് ഏകദേശം 2,124 ഇന്ത്യന്‍ രൂപ വരും. മൊബൈല്‍ ഫോണുകള്‍ പാന്റ്‌സിന്റെ കീശയില്‍ സൂക്ഷിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്.

പുരുഷന്മാരിലെ ബീജോല്‍പാദനന പ്രവര്‍ത്തനങ്ങളെ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ പ്രതികൂലമായി ബാധിക്കുന്നതായാണ് ഗവേഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പുതിയ അടിവസ്ത്രം ചൂടപ്പം പോലെ വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.