സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും രംഗത്ത്. ഇന്ത്യയിലെ നൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ഭയമുണ്ട്. അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഈ സര്‍ക്കാരിന്റേതെന്നല്ല എല്ലാ സര്‍ക്കാരിന്റേയും ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ ഈ രാജ്യം നമ്മുടേതാണ് എന്ന ഊര്‍ജവും ഉത്സാഹവും ആവേശവും ഉണ്ടാക്കുകയാണ്. എന്‍ഡിടിവിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നാരായണ മൂര്‍ത്തി പറഞ്ഞു.
ഇവിടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ഇവിടെ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ബോധമുളവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും അക്രമിക്കുന്നതും ഒരുപ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതും സമൂഹത്തില്‍ അവരുടെ പ്രാധിനിത്യം കുറയ്ക്കും. സമാധാനവും ഐക്യവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവൂ എന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ രഘുറാം രാജന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നു. രഘുറാം രാജന്‍ തന്റെ പണി നോക്കിയാല്‍ മതി. അല്ലാതെ മുത്തച്ഛനാകാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ബിഐയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രഘുറാം രാജന്‍ മുമ്പ് രംഗത്ത് വന്നിരുന്നു. ‘എന്റെ പേര് രഘുറാം രാജന്‍ എന്നാണ് എന്തു ചെയ്യണമെന്നും ചെയ്യണ്ട എന്നും എനിക്കറിയാം’ എന്ന കടുത്ത ഭാഷയിലാണ് അന്നദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല