സ്വന്തം ലേഖകന്‍: ആരാധകരെ ആവേശത്തിലാഴ്ത്തി റഹ്മാനിയ വീണ്ടും വീശിയടിക്കുന്നു. ഇത്തവണ മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രം ഒകെ കണ്മണിയിലാണ് എആര്‍ റഹ്മാന്‍ മാജിക്. യൂട്യൂബിലൂടെ പുറത്തുവിട്ട ചിത്രത്തിലെ മെന്റല്‍ മനതില്‍ എന്ന പാട്ട് വൈറലായി പടരുകയാണ്.
റഹ്മാനും ജൊനിതാ ഗാന്ധിയും ചേര്‍ന്നാണ് മെന്റല്‍ മനതില്‍ ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നമാണ് റഹ്മാനോടൊപ്പം പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
തമിഴിലും മലയാളത്തിലും കന്നഡയിലും ഒരേ സമയം പുറത്തിറങ്ങുന്ന ഒകെ കണ്മണിയില്‍ ദുല്‍ഖറും നിത്യാ മേനനുമാണ് നായികാനായകന്മാര്‍. പ്രകാശ് രാജ്, ലീലാ സാംസണ്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. പിസി ശ്രീറാമാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വൈരമുത്തുവിന്റേതാണ് വരികള്‍.
പതിവു തെറ്റിക്കാതെ റഹ്മാന്‍ വൈരമുത്തു ടീമിന്റെ തരംഗമാകുന്നതിന്റെ സൂചനയാണ് ഗാനരംഗത്തിനു ലഭിച്ച വന്‍ വരവേല്‍പ്പ് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല