പതിനാറ് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്‍മതിലായി നിലയുറപ്പിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനങ്ങളില്‍ നിന്നും ട്വന്റി20 മത്സരങ്ങളില്‍ നിന്നും നേരത്തെത്തന്നെ വിരമിച്ചിരുന്ന ദ്രാവിഡിന്റെ ഇപ്പോഴത്തെ വിരമിക്കല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ്. യുവതലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് തീരുമാനമെന്ന് ദ്രാവിഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും ദ്രാവിഡ് നന്ദി പറഞ്ഞു.
1996ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ദ്രാവിഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. 164 ടെസ്റ്റുകളില്‍ നിന്നായി 52.31 ശരാശരിയോടെ 13,288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 36 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍മാരില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിറകിലായി രണ്ടാമതായാണ് ദ്രാവിഡിന്റെ സ്ഥാനം. 344 ഏകദിന മത്സരങ്ങളില്‍ നിന്നായി 39.16 ശരാശരിയോടെ 10,889 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ 12 സെഞ്ച്വറി നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല