സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഡിസംബര്‍ നാലിനെന്ന് സൂചന. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം അനുസരിച്ച് അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം.
മറ്റ് സ്ഥാനാര്‍ഥികള്‍ രംഗത്ത് വരാനുള്ള സാധ്യതയില്ലാത്തതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസമായ ഡിസംബര്‍ നാലിന് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും. ഔപചാരികമായി അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡല്‍ഹിയോ ബെംഗളൂരുവോ ആയിരിക്കും വേദി.
പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവര്‍ത്തക സമതി ഒറ്റക്കെട്ടായി അംഗീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ആം നമ്പര്‍ ജന്‍പഥിലാണ് രാവിലെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല