സ്വന്തം ലേഖകന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി.
ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടുലകളിളെ സംബന്ധിച്ച് പാകിസ്താന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പരസ്യ പ്രതികരണം നടത്തുന്നത്. നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹമടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍. മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ തന്നെയാണ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാനപ്രശ്‌നം. യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതിനോടൊപ്പം നില്‍ക്കണം. ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല