സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതന്‍ റാഞ്ചി, അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും അശ്ലീല പരാമര്‍ശവും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്.
ഹാക് ചെയ്യപ്പെട്ട ശേഷം ബുധനാഴ്ച വൈകുന്നേരം നിരവധി അശ്ലീല പോസ്റ്റുകളും ഈ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടു. രാഹുലിനേയും ഗാന്ധി കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്.
‘എന്റെ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു ഒരു പോസ്റ്റ്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന പോസ്റ്റുകള്‍ എടുത്തു കളഞ്ഞെങ്കിലും വീണ്ടും പുതിയ പോസ്റ്റുകള്‍ വന്നു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്.
രാഹുലിന്റെ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതായും ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല