സ്വന്തം ലേഖകന്‍: ‘ആരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഈ സുന്ദരി,’ സോഷ്യല്‍ മീഡിയ ചോദിക്കുന്നു, കൗതുകമായി രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിലെ ചിത്രം. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്പാനിഷ് ആസ്‌ട്രേലിയന്‍ നടി നതാലിയ റാമോസും ഒരുമിച്ചുള്ള ചിത്രമാണ് സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
രാഹുലിനോടൊപ്പമുള്ള ചിത്രം നതാലിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ”കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുല്‍ ഗാന്ധിയോടൊപ്പമായിരുന്നു. താന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. വിവിധയിടങ്ങളിലെ ചിന്തകന്‍മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കൂ,” ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നതാലിയ കുറിച്ചു.
രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടോളൂ; ഇന്ത്യയില്‍ കുടംബ വാഴ്ചയുണ്ടല്ലോ എന്നും രാഹുല്‍ ഗാന്ധി നല്‍കിയ ഉള്‍ക്കാഴ്ച എന്താണെന്നും തുടങ്ങി ട്രോളുകളുടെ പ്രളയമാണ് ചിത്രം പുറത്തു വന്നതിനു ശേഷം സമൂഹ മാധ്യമങ്ങളില്‍. രാഹുലോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ചിത്രത്തെ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല,.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല