നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലെയും ബിസിനസ് സ്ഥാപനങ്ങളിലെയും പരിശോധന തിങ്കളാഴ്ചയും തുടര്‍ന്നേക്കമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും ലോക്കറുകളുടെ പരിശോധന ഇനിയും പൂര്‍ത്തിയാകാത്തതുകൊണ്ടാണിത്.
വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളുടെ പരിശോധന തിങ്കളാഴ്ചയും തുടരും.രേഖകള്‍പരിശോധിച്ച് തീരാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷൂട്ടിങിനായി തമിഴ്‌നാട്ടിലുള്ള മോഹന്‍ലാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൊച്ചിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. എത്തിയ ഉടന്‍തന്നെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ലാലിന്റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ വീട്ടിലെ ബയോമെട്രിക് പൂട്ടുകളുള്ള മുറി തുറന്ന് പരിശോധിക്കും. ലോക്കറിലുള്ള രേഖകളും മറ്റും പരിശോധിക്കുന്നതിനൊപ്പം ഇരുവരും നല്‍കിയ ആദായ നികുതി റിട്ടേണുകളും പരിശോധിക്കും.
മമ്മൂട്ടി വെള്ളിയാഴ്ച തന്നെ ചെന്നൈയില്‍ നിന്നും എറണാകുളത്തെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ മമ്മൂട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ തിങ്കളാഴ്ച മമ്മൂട്ടിയെ വീണ്ടും ചോദ്യം ചെയ്‌തേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല