1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2016

സ്വന്തം ലേഖകന്‍: കേന്ദ്ര റയില്‍ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചു, ചരിത്രമായത് 92 വര്‍ഷത്തെ കീഴ്വഴക്കം. ഇതു സംബന്ധിച്ച് ധനമന്ത്രിയുടെ ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി നല്‍കിയ ശിപാര്‍ശക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന കീഴ് വഴക്കത്തിലും മാറ്റംവരുത്തി. ഇനിമുതല്‍ ഫെബ്രുവരി ഒന്നാം തീയതിയാകും പൊതുബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണം സാമ്പത്തിക വര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ രാഷ്ട്രീയ സമ്മര്‍ദമില്ലാതെ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും.

പദ്ധതികള്‍ക്ക് വേണ്ടിയുള്ള രൂപരേഖ തയാറാക്കുമ്പോള്‍ ഫെബ്രുവരി മാസത്തെ കണക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പോരാ!യ്മ. 92 വര്‍ഷമായി പിന്തുടരുന്ന പ്രത്യേക ബജറ്റ് എന്ന കീഴ് വഴക്കമാണ് ഇതോടെ അവസാനിക്കുന്നത്. 192021ല്‍ ബ്രിട്ടീഷ് റെയില്‍വേ സാമ്പത്തിക വിദഗ്ധന്‍ വില്യം അക് വര്‍ത് അധ്യക്ഷനായ പത്തംഗ സമിതിയാണ് റെയില്‍വേക്കായി പ്രത്യേക ബജറ്റ് തയാറാക്കാനുള്ള ശിപാര്‍ശ നല്‍കിയത്.

1924 ല്‍ പ്രാബല്യത്തില്‍ വന്ന ഈ ശിപാര്‍ശ സ്വാതന്ത്രത്തിനു ശേഷവും ഇന്ത്യ പിന്തുടരുകയായിരുന്നു. അക് വര്‍ത് സമിതി ശിപാര്‍ശ പ്രകാരം ആദ്യ റെയില്‍വേ ബജറ്റ് 1924 മാര്‍ച്ച് 24 നാണ് അവതരിപ്പിക്കപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.