ട്രെയിനുകളില്‍ തിരക്കേറുന്ന ക്രിസ്മസ് സമയത്തുണ്ടായ സമരങ്ങള്‍ മൂലം ട്രെയ്ന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ലണ്ടനിലെ ഭൂഗര്‍ഭ റെയിലിലെ തൊഴിലാളികള്‍ ബോക്‌സിംഗ് ഡെയില്‍ സമരത്തില്‍ പ്രവേശിച്ചതും സ്‌കോട്‌ലണ്ടിലെ സിഗ്നല്‍ വര്‍ക്കേഴ്‌സ് 72 മണിക്കൂര്‍ സമരത്തിന് ആഹാന്വം ചെയ്തതുമാണ് ട്രെയ്ന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടാന്‍ കാരണം.
ഈസ്റ്റ് കോസ്്്്റ്റ്, വെര്‍ജിന്‍ വെസ്റ്റ് കോസ്റ്റ്, ഫസ്റ്റ് ഗ്രേറ്റ്് വെസ്റ്റേണ്‍, നോര്‍ത് റെയ്ല്‍, ക്രോസ് കണ്‍ട്രി, സൗത്ത് വെസ്റ്റ് ട്രെയ്ന്‍സ്, സൗത്ത് ഈസ്‌റ്റേണ്‍ എന്നീ ട്രെയ്ന്‍ സര്‍വ്വീസുകളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്. സമരം കാര്യമാക്കാതെ ഓടുന്ന ട്രെയിനുകള്‍ യഥാസമയം പാലിക്കുന്നില്ല എന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സ്‌കോട്‌ലണ്ടിലെ തൊഴിലാളികള്‍ തങ്ങളുടെ ജോലിഭാരം കൂടുന്നുവെന്നും അതു കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഭൂഗര്‍ഭ റെയിലിലെ തൊഴിലാളികള്‍ ബോക്‌സിംഗ് ഡെയില്‍ തങ്ങള്‍ക്ക് അധിക ശമ്പളം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിരിക്കുന്നത്.
സമരം മൂലം ആളുകള്‍ക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും പുറത്തു പോകുന്നതിനും തങ്ങളുടെ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുകയോ വീടുകളില്‍ തന്നെ അവധി ആസ്വദിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍ വന്നിരിക്കുന്നത്,
സമരം മൂലം ആളുകള്‍ അവസാന ഘട്ട ക്രിസ്മസ് ഷോപ്പിംഗിനായി കാറുകളെയും മറ്റും കൂടുതലായി അശ്രയിച്ചത് മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഹൈവേ ഏജന്‍സി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല