ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏക ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 11 റണ്‍സ് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്‌ചയിച്ചത്. ദക്ഷിണാഫ്രിക്ക കുറിച്ച 220 റണ്‍സ് വിജയലഷ്യം മികച്ചരീതിയില്‍ ഇന്ത്യ പിന്‍തുടരുമ്പോഴാണു മഴയെത്തിയത്. മഴയെത്തുമ്പോള്‍ 7.5 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 71 റണ്‍സ് എന്നനിലയിലായിരുന്നു ഇന്ത്യ. ഗംഭീര്‍ 28 പന്തില്‍ 49 റണ്‍സുമായും ഉത്തപ്പ 18 റണ്‍സുമായും ബാറ്റുചെയ്യുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സെടുത്തു. ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലെ റണ്ണൊഴുകും പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിട്ടു.
കോളിന്‍ ഇന്‍ഗ്രാം (50 പന്തില്‍ 78), ജാക്ക് കാലിസ് (42 പന്തില്‍ 61) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഫര്‍ഹാന്‍ ബെഹാര്‍ദീനിന്റെ (11 പന്തില്‍ പുറത്താകാതെ 20)യും ജസ്‌റ്റിന്‍ ഓന്‍ടോംഗിന്റെയും (ഏഴു പന്തില്‍ 22) വെടിക്കെട്ടുകളുമാണു ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. സുരേഷ് റെയ്‌ന എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 26 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. വിനയ് കുമാര്‍ എറിഞ്ഞ 17 ാം ഓവറിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല