സ്വന്തം ലേഖകന്‍: സൂപ്പര്‍താരം രജനീകാന്ത് പൂര്‍ണ ആരോഗ്യവാന്‍, സുഖമില്ലെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബാംഗങ്ങള്‍. ഈ മാസാവസാനം രജനികാന്ത് അമേരിക്കയില്‍നിന്ന് തിരിച്ചുവരുമെന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ ശ്രീലങ്കന്‍ വെബ്‌സൈറ്റിലാണ് സൂപ്പര്‍താരം രോഗബാധിതനാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത വൈറലായതോടെ ആരാധകരില്‍ കടുത്ത ആശങ്ക പരക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് രജനികാന്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചിരുന്നു.
പുതിയ സിനിമയായ ‘കപാലി’യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസിങ് ചടങ്ങില്‍ രജനി പങ്കെടുക്കാത്തതിന് കാരണവും ഇതാണെന്നായിരുന്നു പ്രചാരണം. ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
രജനിയുടെ ഉടന്‍ പുറത്താനിരിക്കുന്ന കപാലി വന്‍ പ്രതീക്ഷയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല