സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 62-ാം പിറന്നാള്‍ ആഘോഷപരിപാടികള്‍ വമ്പിച്ച പരിപാടികളോടെ ഡിസംബര്‍ 13-ന് വൈകിട്ട് നാലിന് വള്ളുവര്‍ക്കോട്ടത്ത് നടക്കും. സംവിധായകന്‍ എസ്.പി. മുത്തുരാമന്‍, നടന്‍ വിജയകുമാര്‍, രാഘവലോറന്‍സ്, സെന്തില്‍, കരുണാസ്, വാസു, വിക്രം, ശിവകാര്‍ത്തികേയം, ചിന്നി ജയന്ത്, നിര്‍മാതാവ് കലൈപ്പുലി ദാണു, ടി.ജി. ത്യാഗരാജന്‍ തുടങ്ങിയവര്‍ വിവിധ ക്ഷേമപദ്ധതികളുടെ വിതരണം നടത്തും. ചെന്നൈയിലെ രജനി ഫാന്‍സ് അസോസിയേഷനും വിവിധ വ്യക്തികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1949 ഡിസംബര്‍ 12 നാണ് രജനിയുടെ ജനനം.ഇന്ത്യന്‍ സിനിമാരംഗത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെങ്കിലും മറ്റു നടന്‍മാരെപ്പോലെ പരസ്യങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കാന്‍ രജനി ഇനിയും സമ്മതിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് രജനിയും കമല്‍ഹാസനും ഈയിടെ വ്യക്‌തമാക്കിയിരുന്നു. 2000ല്‍ പദ്‌മഭൂഷണ്‍ ലഭിച്ചെങ്കിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഇനിയും രജനിക്ക് ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല