സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷങ്ങളുടെ തിരക്കിലായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗന്‍ശ്യാം തിവാരിയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണെന്നാണ് ഗന്‍ശ്യാം തിവാരിയുടെ ആരോപണം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണ്. രാജ്യത്തെ സമ്പത്താവട്ടെ കുറച്ച് പേരുടെ ഉടമസ്ഥതയിലുമാണെന്ന് ഗന്‍ശ്യാം തിവാരി പ്രതികരിച്ചു.
രാജ്യം ആഗോള സാമ്പത്തിക ശക്തിയായി മാറുകയാണ്. പക്ഷെ അത് കൊണ്ട് സാധാരണ പൗരന്‍മാരുടെ ജീവിതത്തില്‍ വികസനമൊന്നും ഉണ്ടായിട്ടില്ല. രാജ്യത്തെ ഒരു കര്‍ഷകനും കടമില്ലാത്തവരല്ല. അവര്‍ അവര്‍ ഉല്‍പാദിപ്പിച്ച പാല്‍ പാതയിലൊഴുക്കുന്നു.തൊഴിലില്ലായ്മ വര്‍ധിച്ചു. കേന്ദ്രീകൃത മുതലാളിത്തത്തിലേക്ക് രാജ്യം മാറിയെന്നും ഗന്‍ശ്യാം തിവാരി വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല