സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന. പച്ചൗരിക്കൊപ്പം ഊര്‍ജ ഗവേഷണസ്ഥാപനത്തില്‍ (തേരി) ജോലിചെയ്തിരുന്ന ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള പച്ചൌരിക്കെതിരെ സമാനമായ ആരോപണം വീണ്ടുമുയര്‍ന്നത് വാര്‍ത്തയായി. ഗവേഷണസ്ഥാപനത്തില്‍ തിരക്കില്ലാത്ത സമയത്ത് അടുത്തുവന്ന് നില്‍ക്കുന്ന പച്ചൌരി ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചതായി യുവതി പറഞ്ഞു.
വനിതാജീവനക്കാരെ ചൂഷണം ചെയ്യാനും മോശം ഭാഷയില്‍ സംസാരിക്കാനും പച്ചൌരി താല്‍പ്പര്യം കാണിച്ചിരുന്നു. പച്ചൌരിക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തുണച്ച് ആവശ്യമെങ്കില്‍ മൊഴികൊടുക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പച്ചൌരിക്ക് ഊര്‍ജഗവേഷണസ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവി നല്‍കിയത് വിവാദമായിരുന്നു. പ്രതിഷേധ സൂചകമായി മാര്‍ച്ച് ഏഴിന് ഊര്‍ജഗവേഷണ സ്ഥാപനത്തില്‍നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ ഡോ. പച്ചൌരിയില്‍നിന്ന് ബിരുദപത്രം വാങ്ങില്ലെന്ന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല