ടിപി വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ടികെ രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ കണ്ണൂര്‍ക്കാരനാണ്. തനിക്കു പോലും രജീഷിനെ അറിയില്ലെന്നും പിണറായി പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയും പാര്‍ട്ടി അംഗമല്ല. ടിപി വധക്കേസില്‍ പോലീസ് തയ്യാറാക്കിയ മൊഴിയാണ് അറസ്റ്റിലായവരെ കൊണ്ട് പറയിക്കുന്നത്. ഈ മര്‍ദനമുറയെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും പിണറായി ദില്ലിയില്‍ പറഞ്ഞു.
ടിപി വധക്കേസില്‍ അറസ്റ്റിലായ ടികെ രജീഷ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു. കെടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്നതായുള്ള വാര്‍ത്തകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തൃശ്ശൂരിലെ കൊച്ചനിയന്‍ വധവും കണ്ണൂരിലെ നാല്‍പ്പാടി വാസു വധക്കേസുമാണ് ആദ്യം പുനരന്വേഷിക്കേണ്ടതെന്നായിരുന്നു ജയരാജന്റെ മറുപടി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജന്‍.
അതേസമയം ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കാര്യങ്ങള്‍ ഒരോന്നായി പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിഎസ് ടിപി വധവുമായി ബന്ധപ്പെട്ട് പിടിയിലായ ടികെ രജീഷിന് പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കരിക്കുകയായിരുന്നു വിഎസ് മണിയുടെ പ്രസംഗം രാഷ്ട്രീയ ലോകം തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല