1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നോബല്‍ സമ്മാന ജേതാവ് രാജേന്ദ്ര പചൗരി യുഎന്‍ കാലവസ്ഥാ വ്യതിയാന പാനല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. പചൗരി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ഡല്‍ഹി ഓഫീസിലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി.

അനാവശ്യ ഇമെയിലുകളും ഫോണ്‍ മെസേജുകളും പചൗരി യുവതിക്ക് അയച്ചതായി പരാതിയില്‍ ആരോപിക്കുന്നു. 74 കാരനായ പചൗരി ആരോപണം നിഷേധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാന പാനലിന്റെ തലവനായി 2002 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ് പചൗരി. യുവതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പാനലിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് വിട്ടു നിന്നിരുന്നു.

തനിക്ക് കെനിയയില്‍ നടക്കാനിരിക്കുന്ന പാനല്‍ മീറ്റിംഗില്‍ പങ്കെടുക്കാവാകില്ലെന്ന് പചൗരി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെഴുതിയ കത്തില്‍ വ്യക്തമാക്കി. പാനലിന്റെ അദ്ധ്യക്ഷ സ്ഥാനം ആവശ്യപ്പെടുന്ന സമയവും സമര്‍പ്പണവും നല്‍കാന്‍ കഴിയാത്തതിനാ താന്‍ സ്ഥാനം ഒഴിയുകയാണെന്നും കത്തില്‍ പറയുന്നു.

പചൗരി അവധിയില്‍ പോകുകയാണെന്നാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്ഥാപനമായ ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിട്യൂട്ടിന്റെ വിശദീകരണം.

ആഗോളതാപനം മനുഷ്യ സൃഷ്ടിയാണെന്ന നിലപാടിന്റെ പേരില്‍ ഏറെ വിമര്‍ശനവും ഭീഷണിയും ഏറ്റുവാങ്ങിയ ആളാണ് പചൗരി. ആഗോളതാപനത്തെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് 2007 ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിനൊപ്പം നോബല്‍ സമാധാന സമ്മാനത്തിന് അദ്ദേഹത്തെയും പാനലിനേയും അര്‍ഹമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.