ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്‍െറ റോളക്സ് വാച്ച് ജനീവയില്‍ ലേലത്തിന് വയ്ക്കുന്നു. 1950 ല്‍ രാജ്യത്തിന്‍െറ ആദ്യ റിപ്പബ്ളിക്ക് ദിനത്തില്‍ രാജേന്ദ്രപ്രസാദിനു സമ്മാനം ലഭിച്ച വാച്ചാണ് നവംബര്‍ 13 ന് സോത്ബീസ് ലേല കമ്പനി വില്‍പ്പനയ്ക്കു വയ്ക്കുന്നത്. അതേസമയം, ചരിത്ര പ്രാധാന്യമുള്ളതും വിരളവുമായ വാച്ച് വന്‍കിട ലേല കമ്പനിയില്‍ എത്തിയതില്‍ പകച്ചു നില്‍ക്കുകയാണ് കുടുംബാംഗങ്ങള്‍.
വാച്ച് ലേല കമ്പനിയില്‍ എത്തിയത് അറിഞ്ഞിരുന്നില്ലെന്നു രാജേന്ദ്ര പ്രസാദിന്‍െറ കൊച്ചുമകളും പാറ്റ്ന യൂണിവേഴ്സിറ്റി ഇംഗ്ലിഷ് പ്രൊഫസറുമായ താരാ സിന്‍ഹ. ലേലം തടഞ്ഞ് വാച്ച് രാജ്യത്തു തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്ക് താര കത്തെഴുതി.
ബിഹാര്‍ സാംസ്കാരിക മന്ത്രി സുഖദ പാണ്ഡെയെ നേരിട്ടുകണ്ട് സഹായം അഭ്യര്‍ഥിച്ചു. 18 കാരറ്റ് ഇളം ചുവപ്പ് റോളക്സ് വാച്ചില്‍ ഇന്ത്യന്‍ ഭൂപടവും 26 ജനുവരി 1950 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മോഡല്‍ വാച്ച് വളരെക്കുറച്ചു മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. ഒരു കോടി മുതല്‍ രണ്ടു കോടി വരെ വിപണി വില പ്രതീക്ഷിക്കുന്നു.പാറ്റ്ന പഴയ സദഖത് ആശ്രമിലെ വീട്ടില്‍ നിന്ന് 1964 ല്‍ ഈ വാച്ച് മോഷ്ടിക്കപ്പെട്ടിരുന്നു.
പിന്നീടിത് കണ്ടെത്തി രാജേന്ദ്രപ്രസാദിന്‍െറ മരണശേഷം മ്യൂസിയത്തിന് കൈമാറി. ലേലത്തിനു വച്ച വാച്ചിന്‍െറ വിശ്വാസ്യതയില്‍ സംശയണ്ടെന്നു താര.1950 മുതല്‍ ‘62 വരെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ഈ സ്ഥാനത്തു രണ്ടു ടേം തുടര്‍ന്ന ഏക നേതാവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല