ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട രാജേഷ് ഖന്ന അന്തരിച്ചു. 69കാരനായ ഖന്ന സ്വവസതിയില്‍ വെച്ചാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.
അഭിനയിച്ച 163 ചിത്രങ്ങളില്‍ 106 എണ്ണത്തിലും ഇദ്ദേഹം നായകവേഷത്തില്‍ അഭിനയിച്ചു.
1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലായിരുന്നു ജനനം. 1964-ലായിരുന്നു ചലച്ചിത്രലോകത്തെ അരങ്ങേറ്റം. ആദ്യചിത്രം ആഖ്‌രി ഖത്ത്. 1967ല്‍ പുറത്തിറങ്ങിയ റാസിലൂടെയാണ് ഖന്ന ഇന്ത്യന്‍ തിരലോകത്തെ ശ്രദ്ധേയനാവുന്നത്. 1969 മുതല്‍ 1979 വരെയുള്ള ഹിന്ദി സിനിമ അറിയപ്പെട്ടത് ഖന്നയിലൂടെയായിരുന്നു. അക്കാലത്ത് ഖന്ന നായകനായ 15 ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ വിജയിച്ചു. കാക്ക എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. 1973ല്‍ പ്രശസ്ത ഹിന്ദി നടി ഡിംപിള്‍ കപാഡിയയെ വിവാഹം കഴിഞ്ഞു. 1984ല്‍ വേര്‍പിരിഞ്ഞു. 1991 മുതല്‍ 1996 വരെ ന്യൂദല്‍ഹിയില്‍ നിന്ന് ലോകസഭയിലെ അഗമായി.
ബാരോം കി സപ്‌ന, ഇത്ഫാഖ്, അമര്‍ പ്രേം, നയം കഥേം, ആരാധന തുടങ്ങിയവയാണ് ഖന്നയുടെ പ്രശസ്ത ചിത്രങ്ങള്‍. അഭിനയത്തിന് പുറമെ സ്വരമാധുരിയിലൂടെയും അദ്ദേഹം ആരാധകര്‍ക്കിടയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു. സഫര്‍, അമര്‍ പ്രേം, തുടങ്ങി എട്ട് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സ്വരം പകര്‍ന്നു.
മൂന്ന് തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. 2005ല്‍ ചലച്ചിത്രലോകത്തെ സമഗ്രസംഭാവക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നേടി. 2008ല്‍ പുറത്തിറങ്ങിയ വഫായാണ് രാജേഷ് ഖന്നയുടെ അവസാന ചിത്രം. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങളിലെത്തി. മകള്‍ ട്വിങ്കിള്‍ ഖന്ന ബോളിവുഡിലെ മികച്ച നടിയായിരുന്നു. അക്ഷയ് കുമാറാണ് ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാമത്തെ നടി റിങ്കി ഖന്നയും നടിയാണ്.
നടനും ഗായകനും പുറമെ നിര്‍മ്മാതാവായും സഹനിര്‍മ്മാതാവായും രാജേഷ് ഖന്ന സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല