സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി.
തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. അതു മാറ്റാന്‍ ശ്രമിക്കും. സ്ഥാനമാനങ്ങള്‍ മോഹിക്കുന്നില്ല. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിര്‍വഹണം കൊണ്ടുവരാനാണു താന്‍ ആഗ്രഹിക്കുന്നത്.
ആത്മീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കന്‍മാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍നിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല