സ്വന്തം ലേഖകൻ: നടന്‍ രജനികാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍മഹാദേവനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിനായി രജനിയെ തെരഞ്ഞെടുത്തത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്.
അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
1975 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തേക്ക് കടക്കുന്നത്. 2000 ത്തില്‍ പത്മഭൂഷണും 2016 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല