സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍. ചെന്നൈയില്‍ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്. തമിഴ്‌നാട്ടില്‍ നല്ല നേതാക്കളുണ്ട്. എന്നാല്‍ സിസ്റ്റം ദുഷിച്ചതാണ്. സിസ്റ്റം മാറണമെന്നും രജനീകാന്ത് പറഞ്ഞു.
എം.കെ സ്റ്റാലിന്‍, അന്‍ബുമണി രാംദോസ് തുടങ്ങിയ നേതാക്കളുടെ പേര് പരാമര്‍ശിച്ചു കൊണ്ടായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. താന്‍ തമിഴന്‍ തന്നെയാണെന്ന് രജനീകാന്ത് പറഞ്ഞു. തന്റെ ജീവിതത്തിലെ 23 വര്‍ഷങ്ങള്‍ മാത്രമാണ് കര്‍ണാടകയില്‍ ജീവിച്ചത്. നാല്‍പ്പതിലധികം വര്‍ഷമായി താന്‍ തമിഴ്‌നാട്ടിലാണ്. നിങ്ങളെന്നെ തമിഴനാക്കി. തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ണാടകയിലാണ് രജനീകാന്തിന്റെ ജനനം.
പുറംനാട്ടുകാരനാണെന്ന വിമര്‍ശനത്തിന് മുന്‍കൂട്ടി തടയിടാന്‍ ലക്ഷ്യമിട്ടാണ് രജനീകാന്തിന്റെ പ്രസ്താവനയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ജയലളിതയുടെയും കരുണാനിധിയുടെയും വിടവ് നികത്താന്‍ രജനീകാന്തിന് മാത്രമേ സാധിക്കൂവെന്നാണ് ആരാധകരുടെ വാദം. ബി.ജെ.പിയുടെ പിന്തുണയോടെ രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല