സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്നാണ് സിനിമാ രംഗത്തെ പ്രമുഖരുടെ ആവശ്യം. ഏഴു പ്രതികളെയും വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നു.
ഇക്കാര്യം ഉന്നയിച്ച് സിനിമാ പ്രവര്‍ത്തകര്‍ റാലി നടത്തും. റാലിക്ക് ശേഷം മുഖ്യമന്ത്രി ജയലളിതയെ കണ്ട് ഇക്കാര്യത്തില്‍ നിവേദനം നല്‍കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് പ്രതികളെ മോചിപ്പിക്കണമെന്നാണ് ആവശ്യം.
രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളും ജാമ്യമോ പരോളോ പോലും ലഭിക്കാതെ കഴിഞ്ഞ 24 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റ് പ്രതികള്‍ ശ്രീപെരുംപത്തൂര്‍ ജയിലിലുമാണ് കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല