1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2022

സ്വന്തം ലേഖകൻ: ആകാശ എയര്‍ വിമാനക്കമ്പനി ഉടമ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മുംബൈയിലെ മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു.

ഇന്ന് ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 36-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 26,000 കോടി വരും. ആസ്തി 42,000 കോടിക്ക് മേലെയും. ഈ മാസമാണ് ആകാശ എയർ വിമാനസർവീസ് ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.