സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മയാകാന്‍ ഒരുങ്ങി ആമിര്‍ ഖാന്‍.ചെയ്യുന്ന വേഷങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് നിര്‍ബന്ധമുള്ള ആമീര്‍ അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മയുടെ വേഷമാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
രാകേഷ് ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ആമിര്‍ നായകനാകുമെന്ന് ബോളിവുഡ് ലൈഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റ് ആയിരുന്ന രാകേഷ് ശര്‍മ്മ 1984 ലായിരുന്നു ഇന്തോ, സോവിയറ്റ് സംരംഭത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒരു ജീവചരിത്ര സിനിമയില്‍ ആമീര്‍ നായകനാകുന്നത്.
നിലവില്‍ ഹരിയാന ഗുസ്തിക്കാരന്‍ മഹാവീര്‍ സിംഗ് ഫാഗോട്ടായി അഭിനയിച്ചു വരികയാണ് ആമിര്‍. രാകേഷ് ശര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയില്‍ ആമിര്‍ നായകനാകും എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നടത്തിയിട്ടില്ല. നേരത്തേ മംഗല്‍പാണ്ഡേ എന്ന ഇന്ത്യയുടെ ആദ്യ രക്തസാക്ഷിയുടെ ചരിത്രം പറഞ്ഞ സിനിമയിലും നായകന്‍ ആമിറായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല