സ്വന്തം ലേഖകന്‍: കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും. 40 മത്തെ വയസില്‍ വിവാഹിതയാകുന്ന രാഖി വൈറല്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്സേഷന് മാറിയ ദീപക് കലാലിനെയാണ് വിവാഹം ചെയ്യുന്നത്. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്.
വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്. കൂടാതെ ദീപിക പദുക്കോണിനെയും രണ്‍വീര്‍സിംഗിനെയും വെല്ലുവിളിക്കുകയും ചെയ്തു രാഖി. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം.
ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഡിസൈനില്‍ അതീവ സുന്ദരിയായി നില്ക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിക്കുന്നു. പരമാവധി ചെലവുകള്‍ ചുരുക്കിയാകും തന്റെ വിവാഹമെന്നും രണ്‍വീറിനെയും ദീപികയേയും പോലെ മേനി നടിക്കാന്‍ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു.
ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്ക് തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയ രാഖി ഇടിയേറ്റ് ആശുപത്രിയിലായിരുന്നു. തന്റെ പീഡന ആരോപണങ്ങള്‍ക്ക് തിരിച്ചടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല