സ്വന്തം ലേഖകന്‍/; ‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടത്,’ ചോദ്യം രാമായണത്തെക്കുറിച്ച്; ഉത്തരത്തില്‍ ബാഹുബലിയും കെജിഎഫും പുലിമുരുകനും! വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍. രാമായണത്തെ കുറിച്ച് ഉപന്യാസം എഴുതാനായി മലയാളം പരീക്ഷയുടെ ചോദ്യത്തിന് ഉത്തരം ഒരു ന്യൂജെന്‍ സിനിമ തിരക്കഥയാക്കി അവതരിപ്പിച്ച വിരുതനാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്.
രാമായണത്തെകുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്തെ വമ്പന്‍ ഹിറ്റുകളായ ബാഹുബലിയും, കെജിഎഫും, പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പോരി സംഭാഷണങ്ങള്‍ കൊണ്ട് ഉത്തരപേപ്പറില്‍ നിറച്ചിരിക്കുകയാണ് ഈ വിദ്വാന്. സിനിമാ തിരക്കഥകളെ അനുസ്മരിപ്പിക്കുന്ന ഉത്തരകടലാസ് സിനിമാമേഖലയിലുള്ള നിരവധിപേരാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടതെന്ന തീപ്പൊരി ഡയലോഗിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്. രാക്ഷസ രാജാവായ രാവണനെ എല്ലാ ലക്ഷണവുമൊത്ത വില്ലനായി അവതരിപ്പിച്ചിക്കുന്നു. രാവണന് മോണ്‍സ്റ്റര്‍ പട്ടം ചാര്‍ത്തി നല്കി കെ.ജി.എഫ് റോള്‍ നല്കിയപ്പോള് വാനരക്കൂട്ടവുമായി ലങ്കയിലേക്ക് പോരിന് പോയ രാമന് ഗ്യാങ്സ്റ്ററാവുകയാണ് ഇവിടെ. സോഷ്യല്‍ മീഡിയ ഷെയറില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുമ്പോള്‍ പാവം വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന് നല്‍കിയത് ഒരു മാര്‍ക്ക് മാത്രമാണ് അതും എണ്‍പതിന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല