സ്വന്തം ലേഖകൻ: റമസാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമസാൻ സ്‍പെഷലായി പുറത്തിറക്കിയത്. ഇന്നുമുതല്‍ സ്പെഷ്യല്‍ പാസ് ലഭ്യമാണ്. ഏപ്രില്‍ 11 വരെ ഈ ഓഫര്‍ ലഭ്യമാണ്. 30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ് കാലാവധി.
ദോഹ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിങ് മെഷീൻ വഴി യാത്രക്കാർക്ക് വീക്‍ലി പാസ് വാങ്ങാവുന്നതാണ്. ദോഹ മെട്രോയുടെ സാമൂഹിക മാധ്യമ പേജുവഴിയാണ് പുതിയ യാത്രാ പാസ് പ്രഖ്യാപനം നടത്തിയത്.
റമസാനിന്റെ ഭാഗമായി മെട്രോ പുതിയ സമയക്രമം പ്രഖ്യാപിച്ചിരുന്നു. സാധാരണ ദിവസങ്ങളില്‍ മെട്രോ രാവിലെ 6 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ട് മുതലാണ് സര്‍വീസ്. യാത്രക്കാരെ മെട്രോ സര്‍വീസിലേക്ക് ആകര്‍ഷിക്കാന്‍ 120 ഖത്തര്‍ റിയാലിന്റെ പ്രതിമാസ പാക്കേജും ദോഹ മെട്രോ അവതരിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല