സ്വന്തം ലേഖകന്‍: റാംബോ വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍. വിയറ്റ്‌നാം, തായ്!ലന്‍ഡ്, അഫ്!ഗാനിസ്ഥാന്‍, ബര്‍മ്മ എന്നിവിടങ്ങളിലെ വിജയകരമായ ഓപ്പറേഷനുകള്‍ക്കു ശേഷം വീണ്ടും പുറപ്പെടുകയാണ്. ഇത്തവണ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്ന സിറിയയിലേക്കാണ് റാംബോയുടെ പടപ്പുറപ്പാട്.
ഹോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനാകുന്ന റാംബോ 5 ന്റെ നിര്‍മ്മാണ ജോലികള്‍ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാസ്റ്റ് ബ്ലഡ് എന്നാണ് റാംബോ പരമ്പരയിലെ അഞ്ചാമത്തെ സിനിമക്ക് പേരിട്ടിരിക്കുന്നത്. 30 വര്‍ഷത്തിനുള്ളില്‍ നാലു റാംബോ സിനിമകളാണ് പുറത്തുവന്നത്. എല്ലാത്തിലും സില്‍വസ്റ്റര്‍ സ്റ്റാലന്‍ തന്നെയാണ് നായകനായ റാംബോയെ അവതരിപ്പിച്ചത്.
69 കാരനായ സ്റ്റാലന്‍ തന്നെയാണ് തന്റെ റാംബോ കഥാപാത്രത്തിന്റെ പുതിയ ദൗത്യം സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെയാണെന്ന് സ്ഥിരീകരിച്ചത്. 1982 ലാണ് റാംബോയുടെ ആദ്യ ചിത്രമായ ഫസ്റ്റ് ബ്ലഡ് പുറത്തിറങ്ങുന്നത്. അതിനു ശേഷം 1985 ല്‍ ഫസ്റ്റ് ബ്ലഡ് പാര്‍ട്ട് 2 എന്ന പേരില്‍ രണ്ടാം ഭാഗം ഇറങ്ങി. മൂന്നു വര്‍ഷത്തിന് ശേഷം 1988 ലാണ് റാംബോ 3 എന്ന പേരില്‍ മൂന്നാം ഭാഗമെത്തി.
റാംബോ എന്ന പേരോടെ 2008 നാലാം ഭാഗവും പുറത്തുവന്നു. സില്‍വസ്റ്റര്‍ സ്റ്റാലന്‍ തന്നെയാണ് പുതിയ ചിത്രത്തിനും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയ്ക്ക് എതിരേ പോരാടുന്ന കഥാപാത്രമായിട്ടാണ് ലാസ്റ്റ് ബ്ലഡില്‍ സ്റ്റാലന്‍ എത്തുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം റോംബോ ആരാധകര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കുമെന്ന് സ്റ്റാലന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല