സണ്ണി ലിയോണും കൊല്ലപ്പെട്ട അല്‍-ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനും തമ്മില്‍ എന്താണ് ബന്ധം? ഇവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍, ലിയോണിന്റെ നീലച്ചിത്രം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് ലാദന്‍ അമേരിക്കന്‍ സൈനികരുടെ തോക്കിനിരയായതെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് രാമുജി ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2011 മെയ് രണ്ടിനാണ് പാകിസ്‌താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ വച്ച് ലാദന്‍ അമേരിക്കന്‍ സൈനികരുടെ തോക്കിനിരയായത്. നീലച്ചിത്രങ്ങളുടെ ഒരു വലിയ ആരാധകനാണ് ഒസാമയെന്നും ഒസാമയുടെ മരണശേഷം അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍ നിന്ന് നിരവധി നീലച്ചിത്ര സിഡികള്‍ കണ്ടെുക്കുകയുണ്ടായെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. എന്നാല്‍, ലിയോണിന്റെ നീലച്ചിത്രത്തില്‍ മുഴുകിയിരിക്കവെയാണ് ഒസാമയ്‌ക്ക് വെടിയേറ്റതെന്ന വിവരം തനിക്കെങ്ങനെ കിട്ടിയെന്ന് രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയിട്ടില്ല.
ഏതായാലും ഈ പുതിയ വെളിപ്പെടുത്തല്‍ ലിയോണിന്റെ മാധ്യമശ്രദ്ധ വര്‍ദ്ധിപ്പിക്കും. ഇവര്‍ നായികയായ പ്രഥമ ബോളിവുഡ് ചിത്രമായ ‘ജിസം 2’ ആഗസ്‌റ്റ് 3 ന് തീയേറ്ററുകളിലെത്തും. പൂജ ഭട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൂജയുടെ പിതാവും ബോളിവുഡ് സംവിധായകനുമായ മഹേഷ് ഭട്ടും നടന്‍ ദിനോ മോറിയോയും ചേര്‍ന്നാണ്….
2003 ല്‍ തീയേറ്ററുകളിലെത്തിയ ‘ജിസം’ എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ജിസം 2’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല